കേരള സര്‍വകലാശാല കലോല്‍സവത്തിലെ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍.
ഇന്ന്തിരുവനന്തപുരം കന്‍റോണന്‍മെന്‍റ് പൊലീസ് ഹാജരാകാന്‍ നോട്ടിസ് കിട്ടിയിരിക്കെയാണ് ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിധി കര്‍ത്താവിന് കോഴ നല്‍കിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമിനാണെന്നും കേസ് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമമാണ് കേസെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു