ന്യൂഡല്‍ഹി ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തു. വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ്.
അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് ഇഡി സംഘം കെജ്രിവാളിന്റെവസതിയിലെത്തിയത്.
വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കെജ്രിവാളിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു.കെജ്‌രിവാൾ ഇഡിയുടെ ഒമ്പത് സമൻസുകൾ ഒഴിവാക്കിയിരുന്നു.
അവ പാലിക്കാത്തതിന് ഇന്ത്യൻ ശിക്ഷാനിയമ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ ഫയൽ ചെയ്തിരുന്നു എന്നാണ് വിവരം