വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി റദ്ദാക്കിയതിനെതിരെ സിദ്ധാര്‍ഥന്‍റെ പിതാവ് രംഗത്ത്.
വി.സിയുടെ നടപടിക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് കുടുംബത്തിന്‍റെ വാ മൂടിക്കെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരമിരിക്കുമെന്ന് ജയപ്രകാശ് പറഞ്ഞു.പ്രതികളെ രക്ഷിക്കാന്‍ വന്‍ കളി നടക്കുന്നതായി സിദ്ധാര്‍ഥന്‍റെ അമ്മ ഷീബ .
രണ്ടുദിവസത്തിനകം മുഖ്യമന്ത്രിയുടെ വീട്ടില്‍ സമരമിരിക്കുമെന്നും ഷീബ പറഞ്ഞു.”