പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.
സ്ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടാവുകയും സ്ഫോടനശേഷം കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്ത സായൂജിനെ പാലക്കാട് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധമില്ലെന്ന് സിപിഎം പ്രാദേശിക– സംസ്ഥാന നേതൃത്വങ്ങള്‍ ആവര്‍ത്തിച്ചു.സിപിഎമ്മിന് ബോംബുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എന്തോ വലിയ കാര്യം കിട്ടിയത് പോലെയാണ് യുഡിഎഫിന്‍റെ പ്രതികരണമെന്ന് കെ.കെ. ശൈലജയും പ്രതികരിച്ചിരുന്നു.
സ്ഫോടനത്തില്‍പ്പെട്ടവര്‍ സിപിഎമ്മുകാരെ ആക്രമിച്ച കേസില്‍ പ്രതികളാണെന്നും എം.വി.ഗോവിന്ദന്‍