ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണിത്.
എന്നാല്‍ വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. പക്ഷേ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ലോകത്തിന്‍റെ ഏത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വഴിയൊരുക്കുകയാണ്.
ഇന്ത്യന്‍ സമയം ഏപ്രില്‍ 8ന് രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം. മൂന്നു മണിക്കൂറോളം വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം സംപ്രേക്ഷണം ചെയ്യും.
കൂടാതെ നാസയുടെ നിരവധി പരീക്ഷണങ്ങളും ഈ സമയം നടക്കുംനാസാ ടിവി, നാസ വെബ്‌സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലായിരിക്കും സംപ്രേക്ഷണം.
ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്