വന്യമൃഗങ്ങളുടെ കൊമ്പും തോലും മറ്റും കൗതുകവസ്തുക്കളെന്ന പേരില്‍ ഇറക്കുമതി ചെയ്യുന്നത് തടയുമെന്ന ജര്‍മനിയുടെ പ്രഖ്യാപനത്തിന് ബോട്‍സ്വാന പ്രസിഡന്റിന്റെ തകര്‍പ്പന്‍ മറുപടി.

നിരോധനത്തിന് മുതിര്‍ന്നാല്‍ ജര്‍മനിയിലേക്ക് ഇരുപതിനായിരം കാട്ടാനകളെ കയറ്റിവിടുമെന്ന് ബോട്സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്സി മസീസി പറഞ്ഞു.

വന്യമൃഗങ്ങളെ സംരക്ഷിച്ച് ജീവിക്കണമെന്ന് ഞങ്ങളെ ഉപദേശിക്കുന്നവര്‍ ആദ്യം സ്വയം അത് ചെയ്തുകാണിക്കട്ടെ.’കാട്ടാനകളുടെ ആധിക്യം കാരണം പൊറുതിമുട്ടുകയാണ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്‍സ്വാന. ലോകത്ത് ഇപ്പോഴുള്ള ആനകളുടെ മൂന്നിലൊന്നും (1,30,000 ആനകള്‍) ബോട്സ്വാനയിലാണ്.

മനുഷ്യ–വന്യജീവി സംഘര്‍ഷം ഇവിടെ ദൈനംദിനസംഭവമായിക്കഴിഞ്ഞു. കൃഷിക്കും വീടുകള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും ആനകള്‍ വലിയ നാശമുണ്ടാക്കുകയാണെന്ന് ബോട്സ്വാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

കുട്ടികളടക്കം ഒട്ടേറെപ്പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആനകളുടെ എണ്ണം കുറയ്ക്കാന്‍ എണ്ണായിരം ആനകളെ അയല്‍രാജ്യമായ അംഗോളയ്ക്കും നൂറുകണക്കിന് ആനകളെ മൊസാംബിക്കിനും നല്‍കിയിരുന്നു.

ഇത്തരമൊരു സമ്മാനമാണ് ജര്‍മനിക്കും നല്‍കാന്‍”ഉദ്ദേശിക്കുന്നതെന്ന് മസീസി പറഞ്ഞു.നേരത്തേ ജര്‍മനിക്ക് സമാനമായ നീക്കം നടത്തിയ യുകെയിലേക്ക് പതിനായിരം ആനകളെ കയറ്റിവിടുമെന്ന് ബോ‍ട്സ്വാന പരിസ്ഥിതിമന്ത്രി ഡുമെസ്വേനി തിംകുലു പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *