ന്യൂഡല്‍ഹി വരുംദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത അന്തരീക്ഷ താപനില നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യഞ്ജയ് മൊഹപാത്ര പറഞ്ഞു
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണതരംഗം ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണതരംഗം രൂക്ഷമാകുക.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഏപ്രിൽ 7, 8 തീയതികളിൽ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.രണ്ടുദിവസത്തേക്കുകൂടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടും. ക്രമേണ അത് കുറഞ്ഞുവരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ വോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഉഷ്ണതരംഗംമൂലമുണ്ടാകുന്ന ആഘാതം ലഘൂകരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടപ്പാക്കുന്നുണ്ട്.
വോട്ടിങ് സമയം വര്‍ധിപ്പിക്കുക, തണല്‍ ഒരുക്കുന്നതിനുള്ള താല്‍കാലിക സംവിധാനങ്ങള്‍ ഒരുക്കുക, ദാഹശമനികള്‍ ലഭ്യമാക്കുക, ആംബുലന്‍സ് അടക്കം വൈദ്യസഹായം ഉറപ്പുവരുത്തുക തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.