വിവാദമായ ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താമരശേരി രൂപതയുമൊരുങ്ങുന്നു. രൂപതയ്ക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് ഉണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞതാണ്. സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യംചെയ്യാതെ ഇവയെ തുറന്നുകാണിക്കമെന്ന ഉദ്ദേശത്തോടെയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനമെന്നും രൂപത പറയുന്നു.
ഏപ്രില്‍ നാലിന് പത്ത്, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത് വന്‍ വിവാദമായിരുന്നു.