അങ്ങാടിപ്പുറം ഹരിയാനയിലെ റിവാരിയില്‍ 26നു ആരംഭിക്കുന്ന ദേശീയ സ്കൂള്‍ സീനിയര്‍ നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചു കായിക താരങ്ങള്‍ കേരളത്തിനായി ജഴ്സിയണിയും .

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ബി.കാര്‍ത്തികേയന്‍, കെ.ജെ.ആല്‍ബിന്‍, സി.വിഷ്ണുദേവ് എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എന്‍.ആര്യ ഹരീഷ്, എലിസബത്ത് ജോസഫ് എന്നിവരുമാണ് കളത്തിലിറങ്ങുന്നത്.

അഞ്ചു പേരും പരിയാപുരം മരിയന്‍ സ്പോര്‍ട്സ് അക്കാഡമി താരങ്ങളാണ്. മലപ്പുറം ജില്ലയില്‍ നിന്നു കേരള ടീമില്‍ ഇടംപിടിച്ച അഞ്ചുപേരും പരിയാപുരത്തുകാരാണ്.

Leave a Reply

Your email address will not be published. Required fields are marked *