ഏഴ് കളികളില്‍ നിറംമങ്ങിയ ശേഷം മുംബൈയ്ക്കെതിരെ ഉജ്വല സെഞ്ചറി നേടി ഫോം വീണ്ടെടുത്ത് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അറുപത് പന്തില്‍ യശ്വസി നേടിയ 104 റണ്‍സ് രാജസ്ഥാന് നേടിക്കൊടുത്തത് ഐപിഎല്‍ സീസണിലെ ഏഴാംവിജയമാണ്ഏഴ് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെട്ടതായിരുന്നു യശസ്വിയുടെ ഇന്നിങ്സ്.

28 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും “തുടര്‍ച്ചയായി ഏഴ് മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്നിട്ടും തനിക്ക് ഉറച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ സഞ്ജു സാംസണോടും കോച്ച് കുമാര്‍ സംഗക്കാരയോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് യശസ്വി പറഞ്ഞു.

‘എന്നെ വിശ്വസിച്ചതിനും വീണ്ടും അവസരം നല്‍കിയതിനും അവരോട് കടപ്പെട്ടിരിക്കുന്നു. പരിശീലനസമയത്തും ഗ്രൗണ്ടിലും ഞാന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നുവെന്നും വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നുവെന്നും ഉറപ്പാക്കാന്‍ ഇരുവരും ശ്രദ്ധിച്ചു’.

ഗ്രൗണ്ടില്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇതെല്ലാം സഹായിച്ചുവെന്നും പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ യശസ്വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *