Month: April 2024

മണിപ്പുരില്‍ നടന്നത് വലിയ പീഡനം’; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്

മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പുരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായതായി യു.എസ്.സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഡിപാര്‍ട്മെന്‍റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും ബിബിസി ഓഫിസിലെ ആദായ നികുതി…

ILCC പൊതു സമ്മേളനം – IT സ്റ്റാർട്ടപ്പ്, എഡ്യുഫ്യൂച്ചർ, ടൂറിസം പോർട്ടൽ ഉദ്ഘാടനം !മികവിൻ്റെ നാലാം വർഷത്തിലേയ്ക്ക്

ഇൻഡ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ പൊതുസമ്മേളനം കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ 2024 ഏപ്രിൽ 21 ഞായർ വൈകുന്നേരം നടത്തപ്പെട്ടു. ILCC ചെയർമാൻ ശ്രീ. സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ശ്രീ. ജാക്സൺ…

യുഎഇയിൽ മഴക്കെടുതിയിൽ ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു

യുഎഇയിൽ മഴക്കെടുതിയിൽ ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഭൂരിഭാഗം എമിറേറ്റുകളിലെയും വെളളക്കെട്ട് നീങ്ങിയെങ്കിലും ഷാർജയിലെ വിവിധയിടങ്ങളിൽ ഇപ്പോഴും വെള്ളത്തിലാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഭക്ഷണമെത്തിക്കാനുമൊക്കെയായി സന്നദ്ധസംഘടനകളും വാട്സാപ് കൂട്ടായ്മകളുമൊക്കെസജീവമായി രംഗത്തുണ്ട്. നാട്ടിലെ വെള്ളപ്പൊക്കത്തിൽ ദൈവദൂതരായി എത്തിയ മീൻപിടിത്തക്കാരെ ഓർമിപ്പിച്ചു ഈ ദൃശ്യങ്ങൾ. എന്നാൽ ഇവിടെ…

ഫിലിപ്പീന്‍സിന് ചൈനയെ നേരിടാന്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍; 375 കോടിയുടെ ഇടപാട്

ചൈനയെ നേരിടാന്‍ ഇനിമുതല്‍ ഫിലിപ്പീന്‍സിന് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളും. ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകളുടെ ആദ്യബാച്ച് ഇന്ത്യ ഫിലിപ്പീന്‍സിന് കൈമാറി. രാജ്യത്തിന്‍റെ പ്രതിരോധ കയറ്റുമതിക്ക് വന്‍ മുതല്‍ക്കൂട്ടാകുന്ന 375 കോടി ഡോളറിന്‍റെ ഇടപാടാണിത്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തെ ഏക സൂപ്പര്‍സോണിക്…

മോദിക്കു കീഴിൽ രാജ്യം നാശത്തിന്റെ വക്കില്‍;

രാജ്യത്തിന് വേണ്ടത് സ്നേഹവും, ഐക്യവുമാണ്. വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാരിനെയും, ബി.ജെ.പിയെയും നിശിതമായി വിമർശിച്ച പ്രിയങ്ക, മോദിക്കു കീഴിൽ രാജ്യം നാശത്തിന്റെ വക്കിലാണെന്നും പറഞ്ഞു.

കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ “ഗ്ലോറി ആൻഡ് ഹോണർ” (I degree) നൽകി ആദരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള…

ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു, കാരണം അവ്യക്തം; മോദിയുമായുള്ള കൂടിക്കാഴ്ചയും വൈകും

ന്യൂഡൽഹി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മസ്ക് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കാനുള്ള കാരണം മസ്ക് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ…

അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും’: സുതാര്യത ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ

ന്യൂഡൽഹി അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം. ‘‘സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക്…

ഒന്നാം ഘട്ടത്തിൽ 16 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 102 മണ്ഡലങ്ങളിൽ ജനങ്ങൾ വോട്ടിങ്ങിൽ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതുകയാണ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6…

ഹര്‍ദികിന് ബിസിസിഐയുടെ വകയും ‘തല്ല്’; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇതത്ര നല്ല സമയമല്ലെന്ന് വേണം കരുതാന്‍. കളിക്കളത്തിലും പുറത്തും കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ബിസിസിഐയുടെ നടപടിക്ക് കൂടി വിധേയനാകുകയാണ് താരം. പഞ്ചാബിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. 20 ഓവര്‍ കൃത്യ സമയത്ത്…