Month: May 2024

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പരാതി നൽകി സംവിധായകൻ ലൂയിത് കുമാർ ബർമ്മൻ

മഹാത്മാ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മ. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. സിനിമയിലൂടെയാണ്…

നീലചിത്ര നായികയുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം: 34 കേസിലും ട്രംപ് കുറ്റക്കാരൻ

ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോൺ‌താരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും…

സ്വർണക്കടത്തിന് പിടിയിലായത് മുൻ പേഴ്സണൽ സ്റ്റാഫ്, ഒരു ഇളവും ആവശ്യപ്പെടില്ല: ശശി തരൂര്‍

ഡല്‍ഹി: സ്വർണക്കടത്തിന് പിടിയിലായത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ. ഇപ്പോൾ പാർട്ട് ടൈം ആയി മാത്രമാണ് തൻ്റെ ഓഫീസിൽ ജോലി ചെയ്യുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി…

വേലിയേറ്റത്തിൽ മൃതദേഹം കടലിൽ എറിഞ്ഞു; കണ്ടെത്താനായില്ല; പ്രതികൾക്ക് ജീവപര്യന്തം തടവ്

കൊലപാതക കേസില്‍ മൃതദേഹം കണ്ടെത്താന്‍ കഴിയാതിരുന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി മുംബൈ സെഷന്‍സ് കോടതിയുടെ അപൂര്‍വ്വ വിധി. മുംബൈയില്‍ സലൂണ്‍ മാനേജറായിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് സഹപ്രവര്‍ത്തകര്‍ ആയിരുന്ന രണ്ടുപേര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. സാങ്കേതിക തെളിവുകളാണ്…

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടേത് ഗുരുതര തട്ടിപ്പ്’; 47 കോടി നഷ്ടമെന്ന് സിറാജ്

കൊച്ചി സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്ന് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതിനൽകിയിരുന്നു. എറണാകുളം മരട്…

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും…

പരിശീലക സ്ഥാനം ഗംഭീര്‍ ഉറപ്പിച്ചു?; പ്രഖ്യാപനം ഉടനെന്ന് സൂചന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുന്‍ താരം ഗൗതം ഗംഭീറിനെ നിയമിക്കാന്‍ തീരുമാനിച്ചതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍. ഗംഭീറിന്റെ നിയമനം തീരുമാനിച്ചുകഴിഞ്ഞതായി ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളില്‍ ഒരാളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. പരിശീലകനായി…

ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; ‘ടര്‍ബോ’ സക്‌സസ് ടീസര്‍ പുറത്ത്

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ലോകമെമ്ബാടും നിന്ന് നാല് ദിവസങ്ങള്‍ കൊണ്ട് 52 കോടി രൂപ കളക്ഷൻ നേടിയതിന് പിന്നാലെ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ 2മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്ബനിയുടെ…

കാലവര്‍ഷം വെള്ളിയാഴ്ച എത്തും; ഇത്തവണ മഴ കനക്കും; ജൂണിൽ കരുതൽ വേണമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതേസമയം കേരളമടക്കം രാജ്യത്ത് ഇത്തവണ സാധാരണയെക്കാൾ കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇക്കാരണത്താൽ ജൂണിൽ കൂടുതൽ കരുതൽ വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു”31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന്…

ബാര്‍ കോഴ ക്രൈംബ്രാഞ്ച് സംഘം ബാറുടമകളുടെ മൊഴിയെടുത്തു

ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് സംഘം മൂന്നാറിലെത്തി ബാറുടമകളുടെ മൊഴിയെടുത്തു. പുറത്തുവന്ന ശബ്ദസന്ദേശം അനിമോന്റതെന്ന് ഉടമകള്‍ മൊഴി നല്‍കി. വാട്സാപ്പ് ഗ്രൂപ്പിലെ കൂടുതല്‍ അംഗങ്ങളുടെ മൊഴിയെടുക്കും. അണക്കര സ്പൈസ് ഗ്രോ ഹോട്ടല്‍ ഉടമയുടെ മൊഴിയെടുക്കും. ഹോട്ടല്‍ ഉടമ രണ്ടരലക്ഷം തന്നെന്ന് അനിമോന്‍…