സ്ഥാനത്തേക്ക് ബിസിസിഐ പുതിയ മുഖം തേടുന്നു. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ബിസിസിഐ ഇനി പുതുക്കിയേക്കില്ലെന്നാണ് സൂചനകള്‍.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷ തേടിക്കൊണ്ട് ബിസിസിഐ ഉടന്‍ പരസ്യം ഇറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. വീണ്ടും അപേക്ഷിക്കാന്‍ ദ്രാവിഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് അത് ചെയ്യാം, ക്രിക്ബസിനോട് സംസാരിക്കവെ ജയ് ഷാ വ്യക്തമാക്കി.
പുതിയ പരിശീലകന് ഇന്ത്യന്‍ താരമാകുമോ വിദേശിയാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സിഎസി ആണ് അത് തീരുമാനിക്കുന്നത്, ജയ് ഷാ പറഞ്ഞു.
വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത കോച്ച് എന്ന രീതി ഇന്ത്യ പരീക്ഷിക്കില്ലെന്നും ജയ് ഷാ പറഞ്ഞു. ഇംപാക്ട് പ്ലേയര്‍ റൂള്‍ പരീക്ഷണാടിസ്ഥാനത്തിലാണ്.
ഈ റൂള്‍ സംബന്ധിച്ച് ഫ്രാഞ്ചൈസികളുമായും ബ്രോഡ്കാസ്റ്റേഴ്സുമായുമെല്ലാം സംസാരിച്ചിരുന്നു. അന്ന് ഇതിനെതിരെ ആരും സംസാരിച്ചില്ല, ജയ് ഷാ പറഞ്ഞു.