ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് 160 യാത്രക്കാരെ വഹിച്ച് പുതിയ അതിവേഗ ഫെറി അടുത്തിടെ ട്രയൽ റൺ പൂർത്തിയാക്കി. വെറും ഏഴ് മണിക്കൂറിനുള്ളിലാണ് ‘പരളി’ എന്ന് പേരിട്ടിരിക്കുന്ന ഈ അതിവേഗ ഫെറി ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെത്തിയത്.

നേരത്തെ ഇതേ പാതയിൽ യാത്ര പൂർത്തിയാക്കാൻ 13 മണിക്കൂർ വേണ്ടി വന്നിരുന്നു.

എന്നാൽ പുതിയ ഫെറി വന്നതോടെ യാത്രാസമയം പകുതിയോളമായി ചുരുങ്ങിഏതാനും ട്രയൽ റണ്ണുകൾക്ക് ശേഷം മംഗലാപുരം-ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സർവീസ് ആരംഭിക്കാനാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലന്റ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി പദ്ധതിയിട്ടിരിക്കുന്നത്.

എന്നാൽ മൺസൂൺ ആരംഭിച്ചു കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പദ്ധതിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കുന്നു.

ലക്ഷദ്വീപിൽ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ഹെൽത്ത് ടൂറിസം എന്നിവ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ ഫെറി സർവീസ്. സഞ്ചാരികളുടെ സ്വപ്ന പറുദീസയായ ലക്ഷദ്വീപ് സാഹസികത ഇഷ്ടപെടുന്നവർക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്.

ഇന്ത്യയിൽ വളരെക്കുറച്ചു മാത്രം എക്‌സ്‌പ്ലോർ ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. വിനോദസഞ്ചാരികൾക്ക് ഒരാൾക്ക് 5000 രൂപ എന്ന നിരക്കിൽ 14 മണിക്കൂറിനുള്ളിൽ ഈ കപ്പലിൽ ലക്ഷദ്വീപിലേക്കു യാത്ര ചെയ്യാം.

മുൻപ് ടിപ്പു സുൽത്താൻ എന്ന ചരക്ക് കപ്പൽ മാത്രമേ ഈ പാതയിൽ പ്രവർത്തിച്ചിരുന്നുള്ളൂ. മുംബൈ, അഹമ്മദാബാദ്, ബറോഡ, എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും മംഗളൂരുവിൽ നിന്നാണ് സീറ്റുകൾ ബുക്ക് ചെയ്യാറുള്ളത്.”

Leave a Reply

Your email address will not be published. Required fields are marked *