ടെഹ്റാൻ ഇറാൻ‌ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സ‍ഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരെത്തി.

ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നും എല്ലാവരും കൊല്ലപ്പെട്ടെന്നും ഇറാൻ റെഡ് ക്രസന്റ് ചെയർമാൻ കോലിവാൻഡ് അറിയിച്ചു. അതിശൈത്യത്തിലും മഞ്ഞുവീഴ്ചക്കുമിടയിലാണ് രക്ഷാപ്രവർ‌ത്തകർ തിരച്ചിൽ നടത്തുന്നത്.

കാൽനടയായാണ് മലഞ്ചെരുവിൽ രക്ഷാപ്രവർത്തകർ എത്തപ്പെട്ടത്. ‌ഹെലികോപ്റ്ററിന്റെ ഓരോ ഇഞ്ചും ന്നായി തിരയുകയാണെന്ന് ഒരു സൈനിക കമാൻഡറെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഹെലികോപ്റ്റർ കണ്ടതായി രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ഇറാൻരണ്ടുകിലോമീറ്ററോളം അകലെ ഹെലികോപ്റ്റർ കണ്ടതായാണ് ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ തലവൻ പിർ ഹുസൈൻ കോലിവൻഡ് അറിയിച്ചത്.

തുർക്കിയിൽ നിന്നെത്തിച്ച ഡ്രോണാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാണെന്നാണ് വിവരം. മഴ ക്രമേണ മഞ്ഞായി മാറുകയാണ്’’– ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഏത് രക്ഷാപ്രവർത്തനത്തിനും തങ്ങളുടെ സഹായമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. സംഭവത്തിനു പിന്നാലെ തന്റെ അവധിക്കാലം വെട്ടിച്ചുരുക്കി ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക് മടങ്ങി.

അപകടം ആശങ്കയുണ്ടാക്കുന്നുവെന്നായിരുന്നു ചൈനയുടെ പ്രതികരണം. യൂറോപ്യൻ യൂണിയൻ രക്ഷാപ്രവർത്തനത്തിന് അടിയന്തര ഉപഗ്രഹങ്ങളടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേരത്തേ, രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ആളില്ലാ വിമാനം അപകടസ്ഥലം കണ്ടെത്തിയതായുള്ള വിവരം പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *