വയനാട് കാരാപ്പുഴ റിസർവോയറിനു സമീപത്തെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയുമായി ജലസേചന വകുപ്പ്. ബഫർസോൺ നിബന്ധന പാലിക്കാതെയും, പദ്ധതി പ്രദേശം കയ്യേറിയും നടക്കുന്ന പ്രവർത്തികൾറിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ നടപടികയ്യൂക്കുള്ളവൻ നിയമത്തിന് കൽപ്പിച്ചിരുന്നത് പുല്ലുവില.
കാരാപ്പുഴയുടെ ബഫർസോണിൽ പോലും മണ്ണിളക്കിയുള്ള പ്രവർത്തനങ്ങൾക്ക് നിരോധനമുള്ളപ്പോഴാണ്, പദ്ധതി പ്രദേശം തന്നെ കയ്യേറിയുള്ള മണ്ണെടുപ്പ് പ്രവർത്തികൾ. ജലസേചന വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ അനധികൃത പ്രവർത്തികളിൽ ഒന്ന് മാത്രമാണിത്.”പദ്ധതി പ്രദേശം കയ്യേറി നിർമിച്ച സ്വിമ്മിങ് പൂൾ പൊളിക്കുകയും മറ്റ് ഏഴിടങ്ങളിൽ സ്റ്റോപ്പ് മെമ്മൊ നൽകുകയും ചെയ്തിട്ടുണ്ട്.
തുടർ നടപടികൾ അതാത് പഞ്ചായത്തുകൾ സ്വികരിക്കണമെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ച് അനധികൃത നിർമാണങ്ങൾ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം. അപ്പോഴും, കാരാപ്പുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനു സമീപത്തായുള്ള അനധികൃത നിർമാണം തകൃതിയായി പുരോഗമിക്കുകയാണ്