Month: May 2024

കെ സ്മാർട് അവതാളത്തിലായിട്ട് മാസങ്ങൾ; കെട്ടിട നിർമാണത്തിനായി നെട്ടോട്ടം

തിരുവനന്തപുരം ജനുവരി ഒന്നിനു തദ്ദേശ വകുപ്പ് തുടക്കമിട്ട ഓൺലൈൻ സേവനമായ കെ സ്മാർട് അവതാളത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അതിവേഗത്തിൽ പെർമിറ്റ് ലഭ്യമാക്കാൻ കൂടി ഉദ്ദേശിച്ചു തുടക്കമിട്ട കെ സ്മാർട് വഴി അപേക്ഷിച്ചാൽ പഴയ വേഗതയില്ലെന്നും അപേക്ഷകൾ നിരസിക്കുന്നെന്നുമുള്ള…

കുവൈത്തിനെതിരായ മല്‍സരത്തോടെ വിടപറയും; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി . കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തോടെ വിടപറയും . ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് ഛേത്രിയുടെ വിടവാങ്ങല്‍ മല്‍സരം. ഇന്ത്യൻ ഫുട്ബോളിലെ മൂർച്ചയും മുനയുമുള്ള കളിക്കാരനായ സുനിൽ ഛേത്രിയുടെ വിടവാങ്ങല്‍ ആരാധകരെ വേദനിപ്പിക്കുമെന്നതില്‍…

നാലു ജില്ലകളില്‍ മഴയ്ക്കു സാധ്യത; ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യത. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട്. പത്തനംതിട്ടയില്‍ മണിയാറിലും കക്കാട്ടാറിലും ജാഗ്രതാ നിര്‍ദേശം . മഴ കനത്താല്‍ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തും

ദ്രാവിഡിന്റെ പിന്‍ഗാമി റിക്കി പോണ്ടിങ്?; ബിസിസിഐ സമീപിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് റിക്കി പോണ്ടിങ്ങിനെ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ ബിസിസിഐ സമീപിച്ചതായും എന്നാല്‍ ഫ്ളെമിങ് അനുകൂലമായി പ്രതികരിച്ചില്ലെന്നുമാണ് സൂചന. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വിദേശ…

സംസ്ഥാനത്തു ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പൂട്ടാന്‍ പൊലീസ്; ഓപറേഷന്‍ ആഗ്

നാട്ടില്‍ അക്രമം പെരുകിയപ്പോള്‍ ഗതികെട്ട് ഗൂണ്ടകളെ തേടി പൊലീസിന്‍റെ പരക്കം പാച്ചില്‍. ഓപറേഷന്‍ ആഗ് എന്നപേരിലാണ് സംസ്ഥാനവ്യാപകമായി പൊലീസ് റെയ്ഡ് തുടങ്ങിയത്. ക്രൈം കോണ്‍ഫറന്‍സ് മുടങ്ങിയതും തിരഞ്ഞെടുപ്പ് സമയത്തെത്തിയ താല്‍ക്കാലിക ചുമതലയുള്ളവര്‍ സ്റ്റേഷനിലുള്ളതും ഗൂണ്ടാ വിളയാട്ടത്തിനു കാരണമായെന്നാണ് ന്യായീകരണംഅതേസമയം മുഖ്യമന്ത്രിയുടെ ഓഫിസിലെ…

ഉറങ്ങുന്ന കുട്ടിക്കരികില്‍ വിചിത്ര രൂപം;

മിഷിഗണില്‍ ഒരു ഫാമിലെ സിസിസിടിവില്‍ പതിഞ്ഞൊരു ദൃശ്യമാണ് ആത്മവ് എന്നൊന്നുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമാക്കുന്നത്. 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ അരികില്‍ വന്ന രൂപമാണ് സിസിടിവില്‍ പതിഞ്ഞത്. കുട്ടിയുടെ മുത്തച്ഛന്‍ മരിച്ച് ഒരു…

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന; അമേരിക്ക രണ്ടാം സ്ഥാനത്ത്

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയർന്ന് ചൈന. ജിടിആർഐയുടെ കണക്കുകൾ പ്രകാരം 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മിൽ നടന്നത്. 118.3 ബില്യൺ ഡോളറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 2021-22,…

മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേയ്ക്ക് ഇനി വെറും ഏഴു മണിക്കൂർ; അതിവേഗ ഫെറി സർവീസ് ഉടൻ

ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് 160 യാത്രക്കാരെ വഹിച്ച് പുതിയ അതിവേഗ ഫെറി അടുത്തിടെ ട്രയൽ റൺ പൂർത്തിയാക്കി. വെറും ഏഴ് മണിക്കൂറിനുള്ളിലാണ് ‘പരളി’ എന്ന് പേരിട്ടിരിക്കുന്ന ഈ അതിവേഗ ഫെറി ലക്ഷദ്വീപിൽ നിന്ന് മംഗളൂരുവിലെത്തിയത്. നേരത്തെ ഇതേ പാതയിൽ…