മോദി മന്ത്രിസഭയിൽ ദക്ഷിണേന്ത്യയുടെ പ്രതിനിധികളായുള്ളത് ഒൻപത് മന്ത്രിമാർ. എന്താകും കേരളത്തിലെ സഹമന്ത്രിമാരുടെ ദൗത്യം? കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ആയതിനാൽ സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങൾ ബിജെപി ശക്തമാക്കും. ക്രിസ്ത്യൻ വോട്ടർമാരെയും സ്വാധീനിക്കുംമോദി സർക്കാരിൻെറ മൂന്നാം ടേമിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഒൻപത് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്.
ആന്ധ്രാപ്രദേശിൽ, ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ തലവനും സംസ്ഥാനത്തിൻ്റെ നിയുക്ത മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കൂട്ടുകക്ഷി മന്ത്രിസഭയിലെ പ്രധാനിയാണ്. കൂടാതെ ശ്രീകാകുളം എംപി കിഞ്ജരാപ്പു റാം മോഹൻ നായിഡു ക്യാബിനറ്റ് മന്ത്രിയായും ഗുണ്ടൂർ എംപി ചന്ദ്രശേഖർ പെമ്മസാനി സഹമന്ത്രിയായും ആന്ധ്രയിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ദക്ഷിണേന്ത്യയിൽ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നത് കൂടെ ലക്ഷ്യമിട്ടാണ് ജനപ്രതിനിധികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആന്ധ്രയുടെ ക്ഷേമം ഉറപ്പാക്കുകയാകും ആന്ധ്രയിൽ നിന്നുള്ള മന്ത്രിമാരുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിൽ നിന്ന് ആന്ധ്രാപ്രദേശിൻെറ വികസനത്തിന് എന്ത് ലഭിക്കും എന്നതിന് തന്നെയാകും ചന്ദ്രബാബു നായിഡു പ്രാധാന്യം നൽകുക.. 16 ലോകസഭാ സീറ്റുകൾ നേടിയ ടിഡിപി എൻഡിഎ സർക്കാരിൻെറ ഏറ്റവും വലിയ സഖ്യകക്ഷികളിൽ ഒന്നാണിപ്പോൾ

2019ലെ 25 സീറ്റുമായി താരതമ്യം ചെയ്യുമ്പോൾ വെറും 17 സീറ്റുകൾ മാത്രമാണ് കർണാടകയിൽ ബിജെപി നേടിയത്. കർണാടകയിൽ ബിജെപിക്ക് കനത്ത നഷ്ടം നേരിട്ടപ്പോൾ, സഖ്യകക്ഷികളെ ഉൾക്കൊള്ളാതെ വഴിയില്ലെന്ന അവസ്ഥയിലാണ് ബിജെപി.

ബിജെപി സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ) നേതാവ് എച്ച്‌ഡി കുമാരസ്വാമി മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സർക്കാരിലും കേന്ദ്രമന്ത്രിയായിരുന്ന പ്രഹ്ലാദ് ജോഷിയെ പുതിയ മന്ത്രിസഭയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ബ്രാഹ്മണ നേതാവായ ജോഷിക്ക് ബിജെപിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെയും പിന്തുണയുണ്ട്.
പാർട്ടിയുടെ മുതിർന്ന നേതാവ് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അനുയായിയായ ശോഭ കരന്ദ്‌ലാജെയെയും ലിംഗായത്ത് നേതാവ് വി സോമണ്ണയെയും പാർട്ടി സഹമന്ത്രിമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് ഇപ്പോൾ മോദി മന്ത്രിസഭയിൽ രണ്ടു പുതിയ മന്ത്രിമാരാണുള്ളത്. സുരേഷ് ഗോപിയെ കൂടാതെ മുതിർന്ന നേതാവായ ജോ‍ർജ് കുകുര്യൻ ആണ് അപ്രതീക്ഷിതമായി മന്ത്രിസഭയിൽ എത്തിയത്.കേരളത്തിൽ ക്രിസ്ത്യൻ വോട്ടുവിഹിതം ഉയ‍ർത്താനും ക്രിസ്ത്യാനികൾക്കിടയിൽ കൂടുതൽ സ്വീധീനം ചെലുത്താനും ജോർജ് കുര്യനാകും. ക്രിസ്ത്യൻ വോട്ടുപിടിക്കാനുള്ള ബിജെപിയുടെ പല ശ്രമങ്ങളും ഈ തെരഞ്ഞെടുപ്പിൽ ഫലം കണ്ടു. തൃശൂരിലെ വിജയത്തിന് പിന്നിലും ഈ ഇടപെടലുകളുണ്ട്. ജോർജ് കുര്യൻെറ അപ്രതീക്ഷിത മന്ത്രി സ്ഥാനത്തോടെ മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്തായാലും കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ബിജെപി കൂടുതൽ ശക്തമാക്കു.

Leave a Reply

Your email address will not be published. Required fields are marked *