കല്‍പ്പറ്റ രാഹുൽ ഗാന്ധി വായനാട് മണ്ഡലം ഒഴിയുന്നതിൽ നേതൃത്വത്തിൽ ഏകദേശ ധാരണയായതിന് പിന്നാലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി വരുമെന്ന അഭ്യൂഹങ്ങൾ ശക്തം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ഗണ്യമായ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധി ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടിയെ ശക്തിപെടുത്താൻ റായ്ബറേലിയിൽ തന്നെ തുടരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം.