ഫ്‌ളോറിഡ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ എയ്റ്റിലേക്ക് കടന്ന സാഹചര്യത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ താരം വസീം ജാഫര്‍.
ജൂണ്‍ 15 ശനിയാഴ്ച കാനഡയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
എന്നാല്‍ സഞ്ജുവിനെ സുപ്രധാന റോളില്‍ കളിപ്പിക്കുന്നതിനെകുറിച്ച് ഇന്ത്യന്‍ ടീം ആലോചിച്ചേക്കാമെന്ന സൂചനയാണ് മുന്‍ ഓപ്പണര്‍ നല്‍കുന്നത്.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ രോഹിത്തും സംഘവും സൂപ്പര്‍ എയ്റ്റിലേക്ക് മുന്നേറിയിരുന്നു. എന്നാലും ബാറ്റര്‍മാരുടെ മോശം ഫോം ടീമിന് തലവേദന സൃഷ്ടിക്കുകയാണ്.
ഇന്ത്യയുടെ മുന്‍നിര താരങ്ങളടക്കം സ്ഥിരതയില്ലാതെ കളിക്കുന്നത് ആരാധകര്‍ക്കും ആശങ്കയാണ്. സൂപ്പര്‍ എയ്റ്റിലേക്ക് എത്തുമ്പോള്‍ ഇന്ത്യയ്ക്ക് ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ ബാറ്റിങ്ങില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമാണ് കാനഡയ്‌ക്കെതിരായ അവസാനത്തെ ഗ്രൂപ്പ് മത്സരം