തിരുവനന്തപുരം പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം.
കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സഭ തുടങ്ങിയതെങ്കിലും ഇപ്പോള്‍ തന്നെ സമ്മേളനം നടത്തേണ്ടിയിരുന്നോ എന്നാണ് ചോദ്യം ഉയര്‍ന്നത്മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും.
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവും ഇന്നുനടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയില്‍ വിവിധ മേഖലയില്‍ ഉള്ള പ്രമുഖര്‍ പങ്കെടുത്തു. പ്രധാനികളായ ചില പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിട്ടില്ല.
നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ എംഎ യൂസഫലിയും പങ്കെടുക്കുന്നില്ല.
ഇന്നലെ പ്രവാസി കേരളീയ പ്രധിനിധികളുടെ ആശംസ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചര്‍ച്ചകളും നടന്നു.മേഖലാ യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ 19 ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.