കളിയുടെ ആധിപത്യം തുടക്കം മുതലെതന്നെ സ്വിറ്റ്സർലൻഡിന്റെ കയ്യിൽ ആയിരുന്നു അതുകൊണ്ടുതന്നെ Hungary ക്ക് ആക്രമിച്ചു കളിക്കുവാനുള്ള അവസരം ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ കൂടുതൽ കിട്ടിയിരുന്നില്ല. കിട്ടിയ അവസരങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുവാനും അവർക്കു കഴിഞ്ഞില്ല.
സ്വിസര്ലാന്റിനെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യത്തെ ഗോൾ എടുത്തു പറയേണ്ടതാണ്, അതിലേക്കുള്ള അവരുടെ പ്രയാണം.. വളരെ മനോഹരമായിട്ടാണ് അവർ ആ ഗോൾ വലയിൽ എത്തിക്കുന്നത്.
രണ്ടാമത്തെ ഗോൾ Hungary യുടെ പ്രതിരോധ നിരയുടെ പിഴവിൽ നിന്നായിരുന്നു. പ്രതിരോധ നിരയുടെ കാലിൽ തട്ടിയ പന്തിനെ കൃത്യമായി കൈകാര്യം ചെയ്യാൻ അവർക്കയില്ല അത് വളരെ പക്വതയോടെ സ്വിസര്ലാന്റ് എതിർ ടീമിന്റെ പോസ്റ്റിൽ എത്തിച്ചു.
Hungary യുടെ മുൻനിരയുടെ അക്രമങ്ങൾ ഒന്നുതന്നെ എതിർ ടീമിന്റെ ഗോൾപോസ്റ്റിൽ എത്തിയില്ല എന്നുമാത്രമല്ല എല്ലാംതന്നെ മാധ്യനിരയിൽ ഒതുങ്ങുന്ന കാഴ്ചയാനുണ്ടായിരുന്നത്. അതേസമയം സ്വിറ്റ്സർലണ്ടാവട്ടെ ഒന്ന് രണ്ട് മിസ്പാസുകളൊഴിച്ചാൽ മുഴുവൻ സമയം ആക്രമിച്ചു കളിക്കുകയാനുണ്ടായതു. Hungary യുടെ ഗോൾ കീപ്പറുടെ മികവ് കൊണ്ടാണ് അവർ കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇവിടെ എടുത്തുപറയേണ്ട കാര്യം സ്വിറ്റ്സര്ലാന്റിന്റെ ഭൂരിഭാഗം കളിക്കാരും യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ കളിക്കുന്നവരാണ് എന്നതാണ്. അപ്പോൾ അതിന്റെതായ ഒരു മേൽകൈ അവരുടെ കളിയിൽ പ്രതിഭലിക്കുന്നുണ്ടായിരുന്നു.
പിന്നെ, ഇത് മത്സരങ്ങളുടെ തുടക്കമേ ആയിട്ടുള്ളു… കുറച്ചുകൂടി കഴിഞ്ഞാലേ ഈ ടീമുകളുടെ നിലവാരം കൃത്യമായി നമുക്ക് വിലയിരുത്തുവാൻ സാധിക്കു.