പുലർച്ചെ 3.56 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. വടക്കാഞ്ചേരി എരുമപ്പെട്ടി, വേലൂർ,എന്നി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.
എന്നാൽ ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്നാണ് ഈ മേഖലയിലെ നിവാസികൾ പറയുന്നത്.
എന്നാൽ പാലക്കാട് ജില്ലയിൽ തൃത്താല, ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് എന്നി മേഖലകളിൽ പുലർച്ചെ നാലു മണിയോടെ ഭൂചലനമുണ്ടായി. എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.