24x7news

കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ താമസിക്കുന്നവർക്ക് ഛർദിയും വയറിളക്കവും. കുട്ടികള്‍ അടക്കം 350 പേർ ചികിത്സയില്‍അഞ്ച് വയസ്സില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് ഇത്രയധികം പേർക്ക് രോഗബാധ ഏറ്റത്തെന്നാണ് സംശയിക്കുന്നത്.

ആരോഗ്യവകുപ്പ് ജലസാമ്ബിളുകള്‍ ശേഖരിച്ചു.ഭക്ഷ്യവിഷബാധയില്‍ ആശാവർക്കർമാരുടെ നേതൃത്വത്തില്‍ ഫ്ലാറ്റില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും.ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൂടുതല്‍ പേരിലും കണ്ട ലക്ഷണങ്ങള്‍.

കുട്ടികള്‍ക്കും രോഗബാധയെറ്റിട്ടുണ്ട്. 150 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത.

കിണർ, ബോർവെല്‍, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളില്‍ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച്‌ ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്ജലത്തിന്റെ വിവിധ സാമ്ബിലുകള്‍ ശേഖരിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം.

ഭക്ഷണം പാകംചെയ്യുമ്ബോഴും സൂക്ഷിച്ചുവെക്കുമ്ബോഴും സംഭവിക്കുന്ന അശ്രദ്ധയാണ് അണുബാധയ്‌ക്ക് കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *