MELBOURNE, AUSTRALIA - OCTOBER 23: Arshdeep Singh of India smiles during the ICC Men's T20 World Cup match between India and Pakistan at Melbourne Cricket Ground on October 23, 2022 in Melbourne, Australia. (Photo by Philip Brown/Popperfoto/Popperfoto via Getty Images)

ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ അർഷ്ദീപ് രണ്ടാം സ്ഥാനത്താണ്

ആന്റി​ഗ്വ: ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിം​ഗ് പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണവുമായി പാകിസ്താൻ മുൻ താരങ്ങളായ ഇൻസമാം ഉൾ ഹഖും സലീം മാലിക്കും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 15-ാം ഓവർ എറിഞ്ഞ അർഷ്ദീപിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നു. 12, 13 ഓവറുകളിൽ എപ്പഴോ പന്തിൽ കൃത്രിമത്വം നടന്നു. ഇതുപോലൊരു സംഭവം പാകിസ്താൻ ക്രിക്കറ്റിലാണ് നടക്കുന്നതെങ്കിൽ ഒരുപാട് ചർച്ചകൾ ഉണ്ടാകുമായിരുന്നു. അമ്പയർമാർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ഇൻസമാം ഉൾ ഹഖ് പ്രതികരിച്ചു. ചില ടീമുകൾക്കുവേണ്ടി അമ്പയർമാർ കണ്ണുകൾ അടച്ചിരിക്കുന്നതായി സലീം മാലിക് ആരോപിച്ചു. അതിൽ ഒരു ടീം ഇന്ത്യയാണ്. ഇത്തരം ഒരു സാഹചര്യം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായാൽ തീർച്ചയായും നടപടി ഉണ്ടാകുമെന്നും സലീം മാലിക് ആരോപിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ 37 റൺസ് വിട്ടുകൊടുത്ത അർഷ്ദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ അർഷ്ദീപ് രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ പേസർ 15 വിക്കറ്റുകൾ ഇതുവരെ വീഴ്ത്തിക്കഴിഞ്ഞു. അഫ്​ഗാനിസ്ഥാൻ താരം ഫസൽഹഖ് ഫറൂഖിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആറ് മത്സരങ്ങൾ കളിച്ച അഫ്​ഗാൻ പേസർ 16 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *