മലപ്പുറം ;പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലിൽമാത്രം 284 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. വേനലിന്റെ ആരംഭത്തിൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരുന്നു. പോത്തുകല്, വള്ളിക്കുന്ന് ഉൾപ്പടെയുള്ള മേഖലകളിൽ രോഗവ്യാപനം രൂക്ഷമായിരുന്നു. മഴക്കാലമെത്തിയതോടെ ആശങ്കയായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. വള്ളിക്കുന്നിലെ അത്താണിക്കലിൽ മാത്രം നിലവിൽ 284 പേർക്ക് രോഗബാധയുണ്ട്. വള്ളിക്കുന്ന് മണ്ഡലത്തിൽ ആകെ 459 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്ഥ ഇല്ലെന്ന് ഡിഎംഒ പറഞ്ഞു.