ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തും. നിലവിലെ മുഖ്യമന്ത്രിയായ ചംപെയ് സോറൻ ഗവർണർ സി പി രാധാകൃഷ്‌ണന് രാജി സമർപ്പിച്ചു. ഇന്ന് ചേർന്ന നിമസഭാ കക്ഷി യോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാനിരിക്കെയാണ് നിർണായ തീരുമാനം.

ഇന്ന് രാത്രി എട്ടുമണിയോടെയാണ് ചംപെയ് സോറൻ രാജി കത്ത് കൈമാറിയത്. ചംപെയ് സോറന് പകരം ഹേമന്ത് സോറനെ നിയമിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ ജെ എം എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റായ ഹേമന്ദ് സോറൻ മുഖ്യമന്ത്രിയാകുന്നതോടെ ഈ സ്ഥാനത്തേക്ക് ചംപെയ് സോറനെ പരിഗണിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *