കൊച്ചി: ബാര്‍ ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോര്‍ജ്(23) ആണ് മരിച്ചത്. കൊച്ചി കടവന്ത്രയിലെ ബാറിന് മുകളില്‍ നിന്നാണ് ക്രിസ് ചാടിയത്. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.