വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ എസ് ആർ ടി സി ബസും പിക് അപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
10 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വയനാട് അഞ്ചുകുന്നിൽ വച്ചാണ് അപകടം. പിക്കപ്പ് ഡ്രൈവർ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.