മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഡെഡ്പൂൾ ആൻഡ് വോൾവറിൻ’ എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും നാളുകളായി മാർവൽ സിനിമകൾക്കേറ്റ തിരിച്ചടികൾക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് ആദ്യ പ്രതികരണം.
ഡെഡ്പൂളായുളള റയാൻ റെയ്നോൾഡ്സിന്റെയും ലോഗനായുള്ള ഹ്യൂ ജാക്ക്മാന്റെ പ്രകടനങ്ങങ്ങൾ തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകൾ. ഒപ്പം മാർവൽ ആരാധകരെ ത്രസിപ്പിക്കുന്ന പല കാമിയോ വേഷങ്ങളും റെഫറൻസുകളും സിനിമയിലുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ജെന്നിഫർ ഗാർനർ, എമ്മ കോറിൻ, കരൺ സോണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.