ഓപ്പണ്‍ എഐയുടെ അടുത്ത ഫൗണ്ടേഷണല്‍ മോഡലായ ചാറ്റ് ജിപിടി-5 ന്റെ നിര്‍മാണത്തില്‍ യുഎസ് ഭരണകൂടത്തിന്റെ നേരിട്ടുള്ള സഹകരണം. യുഎസ് എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഓപ്പണ്‍ എഐ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചാറ്റ്ജിപിടി5 മോഡല്‍ ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭ്യമാക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു. പുതിയ എഐ മോഡല്‍ സുരക്ഷിതമാണെന്നും പൊതു ഉപയോഗത്തിന് അനുയോജ്യമാണെന്നും ഉറപ്പാക്കുകയാണ് എഐ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന ഭീഷണികളും, ഓപ്പണ്‍ എഐയുടെ വാണിജ്യ താല്‍പര്യങ്ങളും സംബന്ധിച്ച ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ സഹകരണം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ഓപ്പണ്‍ എഐയ്ക്കുള്ളില്‍ തന്നെ രൂപീകരിക്കപ്പെട്ട ഒരു സൂപ്പര്‍ അലൈന്‍മെന്റ് ടീമാണ് എഐ മോഡലുകളുടെ സുരക്ഷ വിലയിരുത്തിയിരുന്നത്. എന്നാല്‍ ആദ്യ സൂപ്പര്‍ അലൈന്‍മെന്റ് ടീമിനെ പിരിച്ചുവിട്ട കമ്പനി സിഇഒ ഓള്‍ട്ട്മാന്റെ നേതൃത്വത്തിലാണ് പുതിയ സുരക്ഷാ ടീം ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *