Month: September 2024

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തിരുവോണ നാളില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ മഹത്തായ സംസ്‌കാരമാണ് ആഘോഷിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ഓണം ആഘോഷിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. ‘എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ക്ഷേമവും…

കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; കൊൽക്കത്തയിൽ ശുചീകരണ തൊഴിലാളിയുടെ കൈവിരൽ അറ്റു

ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരുക്ക്. സെന്‍ട്രല്‍ കൊല്‍ക്കത്തയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാപി ദാസിനാണ് (58) പരുക്കേറ്റത്.സെൻട്രൽ കൊൽക്കത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെയും എസ് എൻ ബാനർജി റോഡിൻ്റെയും ഭാഗത്തെ ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.…

അഗ്നിപരീക്ഷക്ക് തയ്യാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

നിര്‍ണായക പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം. അഗ്നിപരീക്ഷക്ക് തയ്യാറെന്നും ജനവിധിയോടെ തിരിച്ചു വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ തീരുമാനിക്കുന്നത് വരെ…

ജാസ്സി ഗിഫ്റ്റിന് ഗോൾഡൻ വിസ; ദുബായ് ഗവൺമെന്റിന്റെ തിരുവോണ സർപ്രൈസ്

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ ജാസി ഗിഫ്റ്റിന് തിരുവോണ സമ്മാനമായി യു എഇയുടെ പത്ത് വർഷ ഗോൾഡൻ വിസ. ദുബായിലെ ബിസിനസ് സെറ്റപ്പ് രംഗത്തെ അതികായനും ജാസ്സി ഗിഫ്റ്റിന്റെ അടുത്ത സുഹൃത്തുമായ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ ജാസ്സി ഗിഫ്റ്റ് യുഎഇ…

ഓണാഘോഷം വയോജനങ്ങൾക്കൊപ്പം ആലോഷിച്ചു

ആലപ്പുഴ: കാട്ടൂർ ഹോളി ഫാമിലി ഹൈർ സെക്കണ്ടറി സ്കൂളിൻ്റെ ഓണാഘോഷം മരിയദവൻ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം നടത്തി.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണാഘോഷ പരിപാടികൾ സ്കൂളിൽ ഉണ്ടായിരുന്നില്ല. സ്കൂളിലെ നാഷണൽ സർവീസ് യൂണിൻ്റെ നേതൃത്വത്തിൽ ഓണാവധിക്ക് സ്കൂൾ അടച്ച വെള്ളിയാഴ്ച്ച കാട്ടൂർ സാരഥി…

ഷെഫീക്കിന്റെ വളർത്തമ്മ രാഗിണിയ്ക്ക് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സർക്കാർ നിയമനം നല്‍കും

ഇടുക്കി ജില്ലയിലെ കുമളിയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനത്തിനിരയായ ഷെഫീക്കിനെ സംരക്ഷിക്കുന്ന എ.എച്ച്.രാഗിണിക്ക് തൊടുപുഴ ഐ.സി.ഡി.എസിൽ അറ്റൻഡന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനംരണ്ടാനമ്മയുടെയും പിതാവിന്‍റെയും ക്രൂര പീഡനങ്ങൾക്കിരയായ ഷെഫീക്കിനെ കേരളത്തിന് മറക്കാനാകില്ല. 2013-ജൂലൈ 15നാണ്…

അമ്മ പിളർപ്പിലേക്ക് ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. താരങ്ങൾ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി അമ്മയിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി…

സിപിഐമ്മിലെ കാവിവത്കരണത്തെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നു കെ.സുധാകരന്‍ എം.പി

എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെ പോലും മറികടന്ന് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.സിപിഐഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ല. അവര്‍ക്ക് നിലപാടുകള്‍ ബലികഴിച്ച് സിപിഐഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങേണ്ട ഗതികേടാണ്.…

ബസിൽ നിന്ന് തെറിച്ചു വീണ ഡ്രൈവർക്ക് രക്ഷകയായി പഞ്ചായത്തംഗം ഷമീന

കോഴിക്കോട്: ഡോര്‍ തുറന്ന് പുറത്തേക്ക് വീണ കെഎസ്ആർടിസി ഡ്രൈവറെ ഞൊടിയിടയിൽ വലിച്ചുകയറ്റി രക്ഷകയായി പഞ്ചായത്തംഗം ഷമീന. ഡ്രൈവറെ മാത്രമല്ല, ആ ബസിലെ യാത്രക്കാരെ കൂടിയാണ് ഷമീന ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്. ഇന്നലെ രാവിലെ കോഴിക്കോട് കുറ്റ്യാടി ടൗൺ ജം‌ഗ്ഷനിലാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്…

പച്ചക്കറിയിൽ കൈപൊള്ളില്ല; സദ്യവട്ടം ഒരുക്കാം കുറഞ്ഞ ചിലവിൽ, വില മുൻവർഷത്തേക്കാൾ കുറവ്

ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാർത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇല്ല. അയൽനാടുകളിൽ നിന്ന് പച്ചക്കറികൾ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടിൽ വ്യാപകമായി നടത്തിയ കൃഷിയിൽ…