കോഹ്‌ലി വരുന്നത് രണ്ടും കല്‍പ്പിച്ചാണ്, ഓസീസിനെയോർത്ത് ശരിക്കും പേടിയുണ്ട്’; മുന്നറിയിപ്പ് നല്‍കി വാർണർ
നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്നടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. നവംബര്‍ 22ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോഹ്‌ലി ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച വാര്‍ണര്‍ ഓസീസ് ടീമിന് മുന്നറിയിപ്പും നല്‍കി.
വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനാണ് കോഹ്‌ലി ഓസീസ് മണ്ണില്‍ എത്തുന്നതെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് ആശങ്കയുണ്ടെന്നും വാര്‍ണര്‍ തുറന്നുപറഞ്ഞു.ഇത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയിലെത്തിയാല്‍ ഏതുതരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ തയ്യാറാവുമെന്നും നമുക്ക് അറിയാവുന്നതാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ വിരാട് കോഹ്‌ലിയുടെ മുന്നില്‍ മറ്റുവഴികളൊന്നുമില്ല.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെയോര്‍ത്ത് എനിക്ക് ശരിക്കും പേടിയുണ്ട്. റണ്ണടിച്ചുകൂട്ടാനാണ് കോഹ്‌ലിയുടെ വരവ്’, വാര്‍ണര്‍ പറഞ്ഞു.നിർണായകമായ ഓസീസ് പരമ്പര അടുക്കുന്ന സാഹചര്യത്തിൽ സമീപകാലത്തെ കോഹ്‍ലിയുടെ മോശം ഫോമിലാണ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരകളിലെ 10 ഇന്നിംഗ്സുകളിലായി വിരാട് കോഹ്‍ലിക്ക് 192 റൺസ് മാത്രമാണ് നേടാനായത്.
താരത്തിന്റെ മോശം ഫോമിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കോഹ്‍ലി തന്റെ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്.
പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ.
അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.