ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത അനിശ്ചിതത്വത്തിലായ ഇന്ത്യയ്ക്കും കഴിഞ്ഞ രണ്ട് തവണയും പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഓസ്‌ട്രേലിയക്കും ഇത്തവണത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഒരു പോലെ നിർണ്ണായകമാണ്.
താരതമ്യേന പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചാണ് ഓസീസിലേത്.
ഓസീസ് നിരയിലുള്ളത്. ബുംറയും സിറാജുമാണ് ഇന്ത്യൻ നിരയിലുള്ളത്. ഇവരെ കൂടാതെ ആകാശ് ദീപ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്‌ണ എന്നിവരുമുണ്ട്.
പേസ് ബൗളർമാരുടെ പ്രകടനം പോലെ സ്പിൻ ബൗളർമാരുടെ പ്രകടനവും ഇരു ടീമുകൾക്കും നിർണ്ണായകമാകും. ഷമിയുടെ വരവിൽ ഇത് വരെയും കാര്യമായ ഉറപ്പില്ലാത്തതിനാൽ സ്പിന്നർമാർ എങ്ങനെ കളിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാവും ഇന്ത്യയുടെ ഭാവി. രവിചന്ദ്ര അശ്വിനും ജഡേജയും വാഷിങ്ടൺ സുന്ദറും അക്‌സർ പട്ടേലുമാണ് സ്പിൻ നിരയിൽ നിന്നും ടീമിലുള്ളത്.