Month: November 2024

പിറന്നാളിന് തൊട്ടുതലേന്ന് യുവതിക്ക് ദാരുണാന്ത്യം മരണം വാഹന ഷോറൂമിന് തീപിടിച്ച്

ഇന്ന് ജന്മദിനം ആഘോഷിക്കാരിക്കെ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു രാജ്കുമാർ റോഡ് നവരംഗ് ജംക്‌ഷനിലെ ഇലക്ട്രിക് സ്കൂട്ടര്‍ വാഹന ഷോറൂമിന് തീപിടിച്ചാണ് ഇരുപതുകാരി വെന്തുമരിച്ചത്. ഇവിടത്തെ കാഷ്യർ പ്രിയയാണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ…

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി വ്യക്തമാക്കി. ഇന്ന് മുതല്‍ ഒരു വര്‍ഷതിനകത്ത് വിചാരണ പൂര്‍ത്തിയാകണം എന്നാണ് നിര്‍ദേശം. ഹൈകോടതി നടപടികളില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍…

ബ്രസീലിന് വീണ്ടും സമനിലകുരുക്ക് വെനസ്വേലയെ തകര്‍ത്ത് ചിലി

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന പെറുവിനോട് ഒരു ഗോള്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബ്രസീല്‍ വീണ്ടും സമനിലയില്‍ കുരുങ്ങി. ഉറുഗ്വായുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്‌കോര്‍ ചെയ്തത്. സാല്‍വദോറിലെ…

മോഹൻലാൽ തിരി തെളിച്ചു മമ്മൂട്ടിയും ഒപ്പം വമ്പൻ താരനിരയും മഹേഷ് നാരായണൻ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം.മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച്…

കേരളത്തിലെത്തുന്ന അര്‍ജന്റീനാ ടീമില്‍ മെസ്സിയും രണ്ട് സൗഹൃദമത്സരങ്ങള്‍ അനുമതിയായതായി മന്ത്രി

കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി…

ഡൽഹിയിൽ വായു മലിനീകരണം സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു

ഡൽഹിയിൽ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു ഗുണനിലവാര…

ആകെ തകർന്ന സാഹചര്യമെന്ന് എ.ആര്‍ റഹ്‌മാന്‍ കൂപ്പുകയ്യുമായി മകള്‍

വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആര്‍. റഹ്‌മാന്‍ രംഗത്ത് എത്തിയിരുന്നു. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു’ എന്ന് തുടങ്ങുന്ന വികാരനിര്‍ഭരമായ കുറിപ്പ് എ.ആര്‍.റഹ്‌മാന്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റഹ്മാന്‍റെ കുറിപ്പ് എക്സില്‍ ഷെയര്‍ ചെയ്ത് കൂപ്പുകയ്യുമായി മകള്‍ ഖജീജ റഹ്മാൻ. സ്വകാര്യത…

സാങ്കേതിക തകരാർ എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ കുടുങ്ങിയിട്ട് 4 നാള്‍ വലഞ്ഞ് യാത്രക്കാർ

ഫുക്കെറ്റ്: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു. നവംബർ 16-ന് തായ്‌ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നെത്തേണ്ട വിമാനമാണ് കുടുങ്ങി കിടക്കുന്നത്. ‌സാങ്കേതിക തകരാറിനെ തുടർന്ന്…

പാലക്കാട്ട് പോളിങ് തുടങ്ങിതുടക്കത്തില്‍ തന്നെ ബൂത്തുകളില്‍ നീണ്ട നിര

ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ…

തിലകിനേക്കാള്‍ മികച്ച സെഞ്ച്വറി സഞ്ജുവിന്റേത് ക്രൂശിക്കാൻ വരട്ടെ പറയാൻ കാരണമുണ്ടെന്ന് ഡിവില്ലിയേഴ്സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കായി പിറന്ന രണ്ട് സെഞ്ച്വറികളിൽ താൻ മികച്ചതായി കരുതുന്നത് സഞ്ജുവിന്റേതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ‘തിലക് വർമ തന്റെ രണ്ടാം സെഞ്ച്വറിയുമായി മത്സരത്തിലേയും പരമ്പരയിലേയും താരമായെങ്കിലും മികച്ച ഇന്നിങ്‌സായി തോന്നിയത് സഞ്ജുവിന്റേതാണെന്നും…