Month: November 2024

സാന്ദ്ര തോമസിന്റെ പരാതി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി

സാന്ദ്ര തോമസിന്റെ പരാതിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി. ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. മൊഴിയെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും യോഗത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു. സാന്ദ്രയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അടിസ്ഥാനമില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ…

പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

തൃശൂര്‍: പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 മുതല്‍ പാചക മേഖലയില്‍ സജീവമായിരുന്നു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊണ്ടു കൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകളും കണ്ണന്‍ സ്വാമി കണ്ടെത്തി. 1994ല്‍…

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യയിലേക്ക് തീയതി ഉടൻ പ്രഖ്യാപിക്കും

റഷ്യൻ പ്രസിഡണ്ട്‌ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകും എന്ന് സൂചന. സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കും. ജൂലൈയിൽ മോസ്‌കോയിൽ മോദിയും പുടിനും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്.…

ഒടുവില്‍ മൗനം വെടിഞ്ഞു നയന്‍താരയ്ക്ക് മറുപടിയുമായി ധനുഷിന്‍റെ പിതാവ്

നയന്‍താര ധനുഷ് വിവാദത്തില്‍ പ്രതികരണവുമായി ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ രംഗത്ത്. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി ‘നാനും റൗഡി താന്‍’ ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി തേടി ധനുഷിന് പിന്നാലെ നടന്നുവെന്ന നയന്‍താരയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന്…

അത് കരിയറിലെ ഏറ്റവും സവിശേഷ നിമിഷങ്ങള്‍ നദാലിന്റെ അവസാന മത്സരത്തിന് മുമ്പ് വികാരാധീനനായി ഫെഡറര്‍

ഡേവിസ് കപ്പിന് ശേഷം വിരമിക്കാനിരിക്കുന്ന സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലിന്, സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറുടെ സന്ദേശം. ഇരുവരും കളിക്കുന്ന സമയത്തുണ്ടായിരുന്നു ഓര്‍മകളും മറ്റുമാണ് കത്തിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.വാമോസ്,റാഫേല്‍ നദാല്‍ നിങ്ങള്‍ ടെന്നീസില്‍ നിന്ന്…

കളിയും ചിരിയുമായി കുടുംബ പ്രേക്ഷകരുടെ ആ പഴയ ലാലേട്ടൻ എത്തുന്നു തുടരും ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ‘തുടരും’. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’…

നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു പകുതി കേട്ട് ഫോൺ കട്ട് ചെയ്തുവെന്ന് അമ്മുവിന്റെ അച്ഛൻ

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ്. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് പറഞ്ഞു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ.…

സ്വര്‍ണ്ണക്കടത്ത് കേസ് ഇഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.സ്വര്‍ണക്കടത്ത് കേസിലെ വിചാരണ എറണാകുളം പിഎംഎല്‍എ കോടതിയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ നിരന്തരം വിമര്‍ശനമുന്നയിക്കുകയാണ് സുപ്രീംകോടതി.…

കുറുവ ഭീതി കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഇന്ന് ഒഴിപ്പിക്കും

കുറുവ ഭീതിയിൽ നടപടിയുമായി മരട് നഗരസഭ. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. പ്രാദേശിക…

ഉദ്ഘാടനത്തിന് വമ്പൻ ഓഫര്‍ ഇടിച്ചു കയറി ജനം ആദ്യ ദിനം തന്നെ തകര്‍ന്ന് തരിപ്പണമായി കട

കടയുടെ ഉദ്ഘാടനമാണ്, ചുമ്മാ അങ്ങ് കട തുറന്നാല്‍ പോരല്ലോ ലേശം വെറൈറ്റി പിടിച്ച് ആളെ കൂട്ടണമെന്ന് കടയുടമകള്‍. എന്താണ് വഴി എന്ന ആലോചനയിലാണ് വമ്പൻ ഓഫര്‍ പ്രഖ്യാപിക്കാമെന്ന് വച്ചത്. അങ്ങനെ ഉദ്ഘാടന ദിവസം വമ്പൻ ഓഫര്‍ പ്രഖ്യാപിക്കുന്നു. പിന്നാലെ കടയുടമ പോലും…