നയന്‍താര ധനുഷ് വിവാദത്തില്‍ പ്രതികരണവുമായി ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ രംഗത്ത്. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി ‘നാനും റൗഡി താന്‍’ ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി തേടി ധനുഷിന് പിന്നാലെ നടന്നുവെന്ന നയന്‍താരയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് കസ്തൂരി രാജ പറയുന്നു.

ധനുഷ് ഇപ്പോള്‍ വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണെന്നും നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ ഇപ്പോള്‍ ധനുഷിന് സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നാനും റൗഡി താന്‍’ സിനിമ റിലീസിന് മുന്‍പ് വിഘ്നേഷ് ശിവനുമായുള്ള നയൻതാരയുടെ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും കസ്തൂരി രാജ തന്‍റെ പ്രതികരണത്തില്‍ കൂട്ടിച്ചേര്‍ത്തു.കസ്തൂരി രാജയുടെ വാക്കുകളിങ്ങനെ…

ഞങ്ങള്‍ക്ക് ജോലിയാണ് പ്രധാനം. ഞങ്ങള്‍ അതുമായി മുന്നോട്ടു പോവുകയാണ്.ഞങ്ങളെ വേട്ടയാടുന്നവരോടും ഞങ്ങളെ ക്കുറിച്ച് പറഞ്ഞു നടക്കുന്നവരോടും ഉത്തരം പറയാന്‍ സമയയമില്ല.

എന്നെപ്പോലെ, എന്‍റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയൻതാര പറഞ്ഞതുപോലെ, രണ്ട് വർഷം കാത്തിരുന്നുവെന്നത് സത്യമായ കാര്യങ്ങളല്ല.

അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അതേസമയം, നയന്‍താരയുടെ ഡോക്യുമെന്‍ററി നെറ്റ്ഫ്ലിക്സില്‍ റിലീസായി. നിമിഷങ്ങള്‍ക്കകം തന്നെ വലിയ പ്രതികരണമാണ് ഡോക്യുമെന്‍ററിക്ക് ലഭിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *