മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ‘തുടരും’. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ‘ഓപ്പറേഷൻ ജാവ’,
‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ ഡബ്ബിങ് മോഹൻലാൽ പൂർത്തിയാക്കി എന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.ഡബ്ബിങ് പൂർത്തിയാക്കിയെന്ന വാർത്തയോടൊപ്പം സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള മോഹൻലിന്റെ ചിത്രവും പുറത്തുവന്നു.
കാര്യങ്ങള്‍ അതിവേഗം മുന്നോട്ടു പോവുകയാണെന്നും ആവേശകരമായ നിമിഷങ്ങളാണ് വരാനിരിക്കുന്നത് എന്നുമാണ് തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചത്.
സംവിധായകന്‍ പങ്കുവെച്ച ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ഫോട്ടോയില്‍ ‘തുടരും’ എന്ന സിനിമയിൽ നിന്നുള്ള മോഹൻലാലിൻറെ ചിരിച്ചുകൊണ്ടുള്ള ഒരു സീനും കാണാനാകുംരജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്.
മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സിനിമയായിരിക്കും ഇതെന്നാണ് നിർമാതാവ് എം രഞ്ജിത്ത് പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. കുറച്ചു കുട്ടികളോടൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന മോഹന്ലാലിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സിനിമയായിരിക്കും ഇതെന്നാണ് നിർമാതാവ് എം രഞ്ജിത്ത് പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
കുറച്ചു കുട്ടികളോടൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന മോഹന്ലാലിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.