Month: November 2024

ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കി ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.കൊടകര വിഷയം സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോൾ ശോഭ വിഷയം കത്തിച്ചു നിർത്തുന്നുവെന്നാണ് ആരോപണം. തുടർ പ്രകോപനം ഉണ്ടാക്കുന്നുവെന്നുംഈ നീക്കം ബോധപൂർവ്വമാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.തിരൂർ…

ഇത് അവസാനമാണെങ്കില്‍ നന്ദി ഹൃദയം തൊട്ട് ജോസ് ബട്ട്ലര്‍

രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ബട്ട്ലര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ടീമിനോട് യാത്ര പറഞ്ഞാണ് ബട്ട്ലര്‍ എത്തുന്നത്. ഇത് അവസാനമാണെങ്കില്‍ , നന്ദി എന്നാണ് ബട്ട്ലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.ഇത് അവസാനമാണ് എങ്കില്‍…

ജോജുവിനെ വെളുപ്പിക്കാൻ നിന്ന് വില കളയേണ്ട അഖില്‍ മാരാര്‍ക്ക് പൊങ്കാല

പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, ജോജു ജോർജിനെ പിന്തുണച്ച അഖില്‍ മാരാര്‍ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നും, ആദർശ് നിഷ്കളങ്കനല്ലെന്നുമാണ് അഖില്‍ മാരാരുടെ വാദം. ഇതിന് താഴെ…

വെടിവെച്ചു കൊന്നാലും വീടുവിട്ട് ഇറങ്ങില്ല 600ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍ മുനമ്പത്ത് സമരം തുടരുന്നു

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു…

ഇന്ത്യൻ ടീം ആത്മപരിശോധന നടത്തണം പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര 3-0ത്തിന് തോൽക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല. അതിൽ ടീം ആത്മപരിശോധന നടത്തണം. പരിശീലനത്തിലെ കുറവും മോശം ഷോട്ട് തിരഞ്ഞെടുപ്പും എങ്ങനെ സംഭവിച്ചു.…

ഒളിമ്പിക്സ്‌ മാതൃകയിൽ കേരള സ്കൂൾ കായിക മേള തിരിതെളിയിക്കാൻ മമ്മൂട്ടിയെത്തും

ഒളിമ്പിക്സ്‌ മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും.മറ്റ് വർഷങ്ങളിൽ നിന്ന്…

നീലേശ്വരം വെടിക്കെട്ട് അപകടം ഒരാള്‍ കൂടി മരിച്ചു മരിച്ചവരുടെ എണ്ണം നാലായി

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38)…

നിങ്ങള്‍ പന്ത് ചുരണ്ടിയാല്‍ ഞങ്ങള്‍ അത് മാറ്റും ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍ അമ്പയര്‍മാരോട് കയര്‍ത്ത് ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമും തമ്മില്‍ നടന്ന അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടല്‍ വിവാദം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ടെസ്റ്റിലെ അവസാന ദിനത്തിലെ മത്സരത്തിന് മുമ്പ് അമ്പയര്‍മാര്‍ പന്ത് മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ താരം…

ദുൽഖർ ഈസ് ബാക്ക്’ ; രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ കളക്ഷൻ നേടി ‘ലക്കി ഭാസ്കർ’

ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ബ്ലോക്ക്ബസ്റ്റർ വിജയം. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 26…

കുടുംബ വഴക്ക് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ. വടക്കന്‍ ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.ബിഹാര്‍ സ്വദേശികളാണ് ഇവര്‍. രണ്ട് മാസം മുന്‍പാണ് ഭാര്യയോടൊപ്പം ഇയാള്‍ ഡല്‍ഹിയിലേക്ക് താമസം മാറിയത്.…