കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ. വടക്കന്‍ ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.ബിഹാര്‍ സ്വദേശികളാണ് ഇവര്‍.
രണ്ട് മാസം മുന്‍പാണ് ഭാര്യയോടൊപ്പം ഇയാള്‍ ഡല്‍ഹിയിലേക്ക് താമസം മാറിയത്. സംഭവം നടന്ന ദിവസം ഇയാള്‍ മദ്യ ലഹരിയില്‍ ഭാര്യയുമായി വഴക്കിട്ടു.
വഴക്കിനെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, ഇയാള്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ ഭാര്യ മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. പിന്നാലെ ഇവര്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു.ഇയാളെ ആദ്യം ബാരാ ഹിന്ദു റാവു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പിന്നാലെ കൂടുതല്‍ ചികിത്സകള്ക്കായിസഫ്ദര്ജങ് ആശുപത്രിയിലേക്ക് മാറ്റി. കൃത്യ നടത്തിയതിന് ശേഷം ഓടി രക്ഷപെട്ട യുവതി ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. “