തിരുവനന്തപുരം: സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് ബിപിന്‍ സി ബാബു. ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നുള്ള സിപിഐഎം മന്ത്രിയായ സജി ചെറിയാൻ പ്രവർത്തക യോഗത്തിൽ പങ്കെടുത്തിരുന്നു.’കമ്മ്യൂണിസ്റ്റ് പാർട്ടി എന്നെ പ്രതിരോധിക്കാൻ തീരുമാനിച്ചതായി അറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരോധ രീതി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ജില്ലയുടെ മന്ത്രി പ്രവർത്തന യോഗത്തിൽ എന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്.
ജനിച്ചാൽ ഒരു ദിവസം മരിക്കണം. സഖാവ് ടി പി ചന്ദ്രശേഖരന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്. പുന്നപ്ര വയലാറിൻറെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ പത്തിയൂരിൽ ഇതെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാൻ ബിജെപിയിൽ അംഗത്വം എടുത്തത്.
എന്നെ ഇനി തളർത്തിയിട്ടാലും എന്നെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയാലും ബിജെപിയുടെ വളർച്ചയേ വിപ്ലഭൂമിയായ ആലപ്പുഴയിൽ ഇനി നിങ്ങൾക്ക് തടയാൻ കഴിയില്ല’,