ഇസ്രഈലിലെ സുരക്ഷാ സാഹചര്യങ്ങൾ മോശമായതോടെ യുഎസ് പൗരന്മാരെ കൈയ്യൊഴിഞ്ഞ് ട്രംപ് ഭരണകൂടം. പൗരന്മാരെ ഒഴിപ്പിക്കാനോ സുരക്ഷ നൽകാനോ ഇപ്പോൾ എംബസിക്ക് സാധിക്കില്ലെന്നും, സ്വന്തം സുരക്ഷ പൗരന്മാർ തന്നെ ഉറപ്പാക്കണമെന്നും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വ്യക്തിഗത ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്താനും അമേരിക്കക്കാരോട് നിർദ്ദേശിച്ചു.ഇസ്രഈലിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണമാണെന്നും പൗരന്മാർ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും യുഎസ് എംബസി മുന്നറിയിപ്പ് നൽകി.

റോക്കറ്റ്, മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നും സൈറണോ റെഡ് അലർട്ടോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള ഷെൽട്ടറുകളിൽ അഭയം തേടണമെന്നും എംബസി നിർദ്ദേശിച്ചു.

ഇസ്രഈലിലെ എല്ലാ യു.എസ് സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വീടിന് പുറത്തിറങ്ങരുതെന്ന് എംബസി കർശന നിർദ്ദേശം നൽകി. ജെറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ സാഹചര്യം പരിഗണിച്ച് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മാർച്ച് രണ്ട് മുതൽ ഇസ്രഈൽ ടൂറിസം മന്ത്രാലയം തബ ബോർഡർ വഴി ഷട്ടിൽ സർവീസുകൾ നടത്തുന്നുണ്ട്. ഈ സൗകര്യം ഉപയോഗിക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്നും, ഇതിനായി യാതൊരു ശുപാർശയും നൽകാൻ എംബസിക്ക് കഴിയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *