സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല രംഗത്ത്. കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.
കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. രാഷ്ട്രീയത്തിൽ വലിയ ആളാണ് അദ്ദേഹം. നീ പൊലീസിൽ പരാതിപ്പെടേണ്ടെന്നും എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്നുമാണ് എന്നോട് അദ്ദേഹം പറഞ്ഞത്.
എല്ലാത്തിനും ഒരു മര്യാദ വേണം. ആളെ എനിക്കറിയാം. ഇത് ചെയ്തവന് മാപ്പ് പറയണം. ഡയറക്ട് വാണിങ്ങാണിത്. നിയമത്തിന് മുന്നിൽ നിന്നെ വിട്ടുകൊടുക്കില്ല. ഞാനിപ്പോള്‍ അമ്പലം അടക്കം നല്ല പ്രവർത്തകളുമായി മുന്നോട്ട് പോവുകയാണ് ‘- വീഡിയോയിൽ ബാല വ്യക്തമാക്കുന്നു.