ഒരു പെൺകുട്ടി തന്നിൽ നിന്ന് പണം തട്ടിയെടുത്ത സംഭവം പങ്കുവെച്ച് നടൻ നിർമൽ പാലാഴി. മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്ന് സ്വയം പരിചയപ്പടുത്തിയ പെൺകുട്ടി 10 മിനിറ്റിനുള്ളിൽ തിരികെ നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തന്നിൽ നിന്ന് പണം തട്ടിയെടുത്തത്. ഈ അടുത്ത് ഒരാളുമായി ആശുപത്രിയിൽ എത്തിയപ്പോൾ പെൺകുട്ടി ബോധപൂർവ്വം സഹായങ്ങൾ ചെയ്ത്, അതിലൂടെ നമ്പർ വാങ്ങുകയായിരുന്നു.
പിന്നീട സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തന്നിൽ നിന്ന് പണം തട്ടിയത് എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഈ നവംബർ 15ന് ഒരാള്‍ക്കൊപ്പം താൻ ആശുപത്രിയിൽ എത്തിയതായിരുന്നു. അപ്പോഴാണ് മെഡിക്കല്‍ കോളജിലെ നേഴ്സിങ് സ്റ്റാഫ് എന്നുസ്വയം പരിചയപ്പെടുത്തിയ പെൺകുട്ടി തങ്ങൾക്ക് സഹായങ്ങൾ ചെയ്തത്. അവർ തന്റെ ഫോൺ നമ്പറും വാങ്ങി. അന്ന് വൈകുന്നേരം അക്കാര്യം പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് ഒരു ദിവസം ആ പെൺകുട്ടി 40,000 രൂപ കടം ചോദിച്ചു. 10 മിനിറ്റിനുള്ളിൽ തിരികെ നൽകാം എന്നായിരുന്നു പറഞ്ഞത്. എന്നാൽ തിരികെ വിളിച്ചപ്പോൾ തന്റെ നമ്പർ അവർ ബ്ലോക്ക് ചെയ്തിരുന്നു എന്നും നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.