സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധാരണ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
. പെന്‍ഷനും വിലക്കയറ്റവും ഉച്ചിയില്‍ നില്‍ക്കെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.സാധാരണക്കാരന് പെന്‍ഷന്‍ സമയത്തിന് കിട്ടുന്നില്ല. വിലക്കയറ്റമാണ്.
അതിനിടെ ഇടിത്തീ പോലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്.കുറുവ സംഘം കുട്ടികളുടെ കരച്ചില്‍ കേള്‍പ്പിച്ച് കവര്‍ച്ച നടത്തുന്നു. സര്‍ക്കാര്‍ വീടുകളില്‍ മീറ്റര്‍ ഘടിപ്പിച്ചാണ് കവര്‍ച്ച നടത്തുന്നത്.
പിണറായി സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാവുന്നില്ല. ജനങ്ങള്‍ പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഇത് പാവങ്ങളുടെ സര്‍ക്കാരാണോ? സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ല.
ആകെ ചെയ്യുന്നത് ഇത്തരത്തിലുള്ള ജനദ്രോഹ പ്രവര്‍ത്തനങ്ങളാണ്.കേരളത്തിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയും കേന്ദ്ര നേതൃത്വവും വന്ന് വിലയിരുത്തിയതാണ്. കേരളത്തെയും വയനാടിനേയും ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.
സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ കാര്യക്ഷമമായ നിലപാട് എടുക്കുന്നില്ലെന്ന് കൂടി കൂട്ടിച്ചേര്‍ക്കേണ്ടി വരും.
വയനാട്ടില്‍ വളരെ ദാരുണ സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം എല്ലാ എംപിമാരും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അമിത് ഷായെ കണ്ടിരുന്നു. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും മനുഷ്യര്‍ സര്‍ക്കാരുകളുടെ സഹായത്തിനായി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.