മലയാളത്തിന്‍റെ പ്രിയതാരം ജയറാമിന് ഇന്ന് 60ാം പിറന്നാള്‍. കഴിഞ്ഞ 36 വര്‍ഷമായി മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരം. മകന്‍ കാളിദാസിന്‍റെ വിവാഹത്തിന് പിന്നാലെ പിറന്നാളും എത്തിയതോടെ താരകുടുംബത്തില്‍ ഇരട്ടി സന്തോഷമാണ്. ഇതിന് പിന്നാലെയാണ് പാർവതിക്കു ഒരിക്കൽ കൂടി താലി ചാർത്തുന്നുവെന്ന് ജയറാം പറഞ്ഞത്.

മലയാളി പെണ്ണായി വലതുകാൽവച്ച് താരിണി; മരുമകളെ സ്വീകരിച്ച് ജയറാമും പാർവതിയുംതന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ടെന്നും.

പ്രായം എഴുപതും എൺപതും ആയാൽ, ഓരോ താലികെട്ടുകൾ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നൽകേണ്ടത്. ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്. പാർവതിയെ വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്നും ജയറാം പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *