ഇറാനിലെ വിവിധ നഗരങ്ങളിൽ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ (Operation Epic Fury) ഗാന്ധി ആശുപത്രി ഉൾപ്പെടെ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങൾ തകർന്നു.
സുരക്ഷ കണക്കിലെടുത്ത് രോഗികളെ പൂർണ്ണമായും മാറ്റി. ഇറാനിലെ ഭീകരവാദ കേന്ദ്രങ്ങളെ തകർക്കാനാണ് നീക്കമെന്നും ലക്ഷ്യം കാണുന്നത് വരെ സൈനിക നടപടി തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂന്നാം ദിവസവും തുടരുന്നു. ഇതിനകം 591 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ഖമനയിക്കും കുടുംബത്തിനും ജീവൻ നഷ്ടമായി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇറാനെതിരെ കരയുദ്ധം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ തുടരുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
