തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് മരിച്ചത്. ബൈക്കിന്‍റെ ഇന്ധന ടാങ്ക് ചോർന്ന് തീപിടിച്ചതാണെന്നാണ് സംശയം. ബൈക്കിന് തീ പിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് റോഡില്‍ തെന്നിവീഴുകയായിരുന്നു. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തതാണ് തീ പിടിക്കാൻ കാരണം.

ഷോർട് സർക്യൂട്ട് മൂലം തീപ്പൊരി ഉണ്ടാകുകയായിരുന്നു. ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിലേക്ക് തീ പിടിക്കുകയായിരുന്നു.അൻപതു ശതമാനം പൊള്ളലേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെയാണ് മരണം. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. കോർപറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്‍റിലെ താൽക്കാലിക ജീവനക്കാരനാണ് വിഷ്ണു

Leave a Reply

Your email address will not be published. Required fields are marked *