ഇറാനെതിരായ സൈനിക നടപടിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സൗദി അറേബ്യ സമ്മർദം ചെലുത്തിയെന്ന റിപ്പോർട്ടുകൾ വാഷിങ്ടനിലെ സൗദി എംബസി നിഷേധിച്ചു.
ഇസ്രയേലും സൗദിയും ചേർന്ന് നടത്തിയ രഹസ്യനീക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന വാഷിങ്ടൻ പോസ്റ്റിന്റെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൗദി വക്താവ് ഫഹദ് നാസർ വ്യക്തമാക്കി.
ഇറാനുമായുള്ള തർക്കങ്ങൾ നയതന്ത്രത്തിലൂടെ പരിഹരിക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് എംബസി വക്താവ് ഫഹദ് നാസർ വ്യക്തമാക്കി. ട്രംപ് ഭരണകൂടവുമായുള്ള ചർച്ചകളിൽ നിലവിലെ വിദേശനയത്തിന് വിരുദ്ധമായ യാതൊരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ എപിക് ഫ്യൂരി ഇസ്രായേലിന്റെയും സൗദിയുടെയും സമ്മർദഫലമാണെന്ന റിപ്പോർട്ടുകൾക്കിടെ, സൗദി നിലപാട് വ്യക്തമാക്കി. ഇറാനെതിരായ സൈനിക നീക്കത്തിന് പകരം, വ്യവസ്ഥകളോടെയുള്ള പുതിയൊരു ആണവ കരാറിനെയാണ് (Nuclear Deal) തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് സൗദി ആവർത്തിച്ചു.
