ഇൻഡ്യൻ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ ( ILCC ന്റെയും ഇന്ദിരാജി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാരാരിക്കുളം വടക്ക്പഞ്ചായത്ത് 1-ാം വാർഡിലെ വിധവകളുടെയും അവിവാഹിതരായ സ്ത്രീകളുടെയും കൂടായ്‌മയായ ഏക ഗൃഹസ്വ സംഗമവും ക്രിസ്തുമസ് ആഘോഷവും നടത്തി. ചടങ്ങിൽ ദേശീയ സ്കൂൾ കായിക മേളയിൽ 4×100 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ അതുൽ T. M നെയും മാതാപിതാക്കളായ മാർട്ടിൻ മേരി സിനി എന്നിവരെ ആദരിച്ചു.
ചേന്നവേലി ചാരീഷ് ഹാളിൽ നടന്ന ഏക ഗൃഹസ്ഥ സംഗമം ILCC ചെയർമൻ സുനിൽ ജേയ് ക്കബ്ബ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാജി ഫാ ണ്ടേഷൻ ജനറൽ സെക്രട്ടറി ശ്രീ. മേരീസ് PJ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. സാബു കാക്കരിയിൽ ക്രിസ്തുമസ് സന്ദേശം നൽകി.
ILCC ജനറൽ സെക്രട്ടറി ശ്രീ. ജാക്സൺ ആറാട്ടുകുളംക്രിസ്തുമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.ILCC ട്രഷറർ അഗസ്റ്റിൻ ചാക്കോ, സംഘടക സമിതി കൺവീനർ ശ്രീ ജയ്സൺ തയ്യിൽ എന്നിവർ ആശംസകൾ നൽകി.ഇന്ദിരാജി ഈഷൻ ചെൺമാൻ ILCC സെക്രട്ടറി ഇഗ്‌നേഷ്യസ് A.P സ്വാതവും സംഘാടക സമിതി ചെയർ പേഴ്സൺ മോളി ആൻ്റണി ചാരങ്കാട് നന്ദിയും ആശംസിച്ചു.